Site icon Fanport

ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന്റെ വേദി മാറ്റും

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാമത്തെ ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റ് മാർച്ച് 1-5 വരെ ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത് ഹിമാചൽ പ്രദേശിലെ ധരംശാലയിൽ നിന്ന് മാറ്റാൻ സാധ്യതയ. അടുത്തിടെയുള്ള നവീകരണങ്ങൾ നടത്തിയ വേദിയിലെ പിച്ചുകൾ ഇനിയും കളിക്കാൻ അനുയോജ്യമായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. വിദഗ്ധ സംഘം നടത്തുന്ന പരിശോധനക്ക് ശേഷം ഈ വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.

ഇന്ത്യ 23 02 11 12 21 12 702

വിശാഖപട്ടണം, രാജ്‌കോട്ട്, പൂനെ, ഇൻഡോർ തുടങ്ങിയ ചില ബാക്ക്-അപ്പ് വേദികൾ ബി സി സി ഐ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. മത്സരവ് ഈ വേദികളിൽ ഏതെങ്കിലും ഒന്നിലേക്ക് ആകും മാറ്റുക. അവസാനമായി ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ (എച്ച്പിസിഎ) സ്റ്റേഡിയം, ധരംശാല ഒരു ക്രിക്കറ്റ് മത്സരത്തിന് ആതിഥേയത്വം വഹിച്ചത് കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു. അന്ന് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വിൻ ട്വന്റി മത്സരത്തിനു ശേഷമണ് സ്റ്റേഡിയത്തിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്‌.

Exit mobile version