
മൂന്ന് ടെസ്റ്റ് മത്സരങ്ങളുള്ള വിന്‍ഡീസ് ടെസ്റ്റ് പരമ്പരയില്‍ കളിക്കുവാനായി ധനന്‍ജയ ഡിസില്‍വ ട്രിനിഡാഡിലേക്ക് ഇന്ന് വൈകുന്നേരം പറക്കുമെന്ന് അറിയിച്ച് ശ്രീലങ്ക ക്രിക്കറ്റിന്റെ മുഖ്യ സെലക്ടര്‍ ഗ്രഹാം ലാബ്രൂയി. തിങ്കളാഴ്ച വൈകുന്നേരത്തോടെ ട്രിനിഡാഡില്‍ എത്തുമെന്ന് കരുതുന്ന താരം ആദ്യ ടെസ്റ്റില്‍ കളിക്കാനുമുണ്ടാകുമെന്നാണ് അറിയുന്നത്. ശ്രീലങ്കന്‍ ടീം കരീബിയന്‍ ദ്വീപുകളിലേക്ക് പറക്കുന്നതിനു തൊട്ട് മുമ്പ് ധനന്‍ജയയുടെ പിതാവ് കൊല്ലപ്പെടുകയായിരുന്നു.
ഇതിനെത്തുടര്‍ന്ന് പരമ്പരയില്‍ നിന്ന് താരം പിന്മാറുകയായിരുന്നു. ടൂര്‍ മാനേജ്മെന്റിന്റെയും നീണ്ട യാത്രയ്ക്ക് ശേഷം ധനന്ജയുടെ ആരോഗ്യം എങ്ങനെയുണ്ടെന്നതിനെയും ആശ്രയിച്ചായിരിക്കും ആദ്യ ടെസ്റ്റില്‍ താരം കളിക്കുന്നതിനെക്കുറിച്ചുള്ള തീരുമാനമെന്ന് ലാബ്രൂയി പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial