Glennmaxwell2

ഇത്രയും ഡ്യൂ ഉള്ളപ്പോള്‍ യോര്‍ക്കറുകള്‍ എറിയുക പ്രയാസം, അത് കാര്യങ്ങള്‍ എളുപ്പമാക്കി – ഗ്ലെന്‍ മാക്സ്വെൽ

ഇന്ത്യയുയര്‍ത്തിയ കൂറ്റന്‍ സ്കോര്‍ ഒറ്റയാള്‍ പോരാട്ടത്തിൽ മാക്സ്വെൽ മറികടന്നപ്പോള്‍ അതിന് പ്രധാന കാരണം ഡ്യൂ ആണെന്ന് പറഞ്ഞ് താരം. മത്സര ശേഷം കളിയിലെ താരം പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍. ഡ്യൂ കാരണം ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് യോര്‍ക്കറുകള്‍ എറിയുവാന്‍ സാധിച്ചില്ലെന്നും മാക്സ്വെൽ കൂട്ടിചേര്‍ത്തു.

മത്സരം അവസാന ഓവര്‍ വരെ എത്തിച്ചാൽ സ്വന്തമാക്കാമെന്ന വിശ്വാസം ഉണ്ടായിരുന്നുവെന്നും അക്സര്‍ പട്ടേലിന് ഒരോവര്‍ അവശേഷിക്കുന്നു എന്നത് അറിയാവുന്നതിനാൽ തന്നെ മാത്യു വെയിഡ് ക്രീസിലുണ്ടാകേണ്ടത് ഏറെ ആവശ്യമായിരുന്നുവെന്നും മാക്സ്വെൽ പറഞ്ഞു. അക്സര്‍ പട്ടേലിന്റെ ഓവറിൽ മാത്യു വെയിഡ് ബാറ്റ് ചെയ്ത രീതി തനിക്കും സഹായകരമായി എന്ന് മാക്സ്വെൽ സൂചിപ്പിച്ചു.

Exit mobile version