Site icon Fanport

ന്യൂസിലാണ്ടിനെ പ്രതിനിധീകരിക്കുവാനുള്ള ഐസിസി അനുമതി നേടി ഡെവണ്‍ കോണ്‍വേ

ദക്ഷിണാഫ്രിക്കയില്‍ ജനിച്ച ഡെവണ്‍ കോണ്‍വേയ്ക്ക് ന്യൂസിലാണ്ടിനെ പ്രതിനിധീകരിക്കുവാനുള്ള അനുമതി നല്‍കി ഐസിസി. താരത്തിന് ഇപ്പോള്‍ ബംഗ്ലാദേശിനെതിരെയുള്ള പരമ്പര നടക്കുകയാണെങ്കില്‍ അരങ്ങേറ്റം ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മൂന്ന് വര്‍ഷം മുമ്പാണ് ജോഹാന്നസ്ബര്‍ഗില്‍ നിന്ന് ന്യൂസിലാണ്ടിലേക്ക് ഡെവണ്‍ നീങ്ങിയത്. ഗ്രാന്റ് എലിയോട്ട്, നീല്‍ വാഗ്നര്‍ എന്നിവരുടെ പാത പിന്തുടര്‍ന്നാണ് ഡെവണും ഈ നീക്കം നടത്തിയത്. ഇവരെല്ലാം ദക്ഷിണാഫ്രിക്കയില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ച ശേഷം പിന്നീട് ന്യൂസിലാണ്ടിലെത്തി ടീമിനെ പ്രതിനിധീകരിച്ചവരാണ്.

മികച്ച രീതിയില്‍ റണ്‍സ് കണ്ടെത്തിയ താരം പ്രാദേശിക തലത്തില്‍ ഏറെ മികവാര്‍ന്ന പ്രകടനം പുറത്തെടുത്തിട്ടുണ്ട്. 327 റണ്‍സ് നേടി പുറത്താകാതെ നിന്ന് വെല്ലിംഗ്ടണ്‍ ഫയര്‍ബേര്‍ഡിന് വേണ്ടി നടത്തിയ പ്രകടനം ആണ് താരത്തിന്റെ ഉയര്‍ന്ന സ്കോര്‍.

Exit mobile version