
പാക്കിസ്ഥാനില്‍ തനിക്കൊരു വിടവാങ്ങല്‍ മത്സരം ലഭിക്കാതിരുന്നതില്‍ ഏറെ വിഷമമുണ്ടെന്ന് അറിയിച്ച് ഷാഹിദ് അഫ്രീദി. എന്നാല്‍ തനിക്ക് ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ തന്റെ അന്താരാഷ്ട്ര കരിയറിനു വിരാമമിടുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അഫ്രീദി പറഞ്ഞു. ഇത്രയും ചരിത്ര പ്രധാനമായ ഗ്രൗണ്ടില്‍ തന്റെ അവസാന മത്സരം കളിച്ചുവെന്നതില്‍ ഏറെ ആഹ്ലാദമുണ്ട്. ഇവിടുള്ളവര്‍ എനിക്ക് ഗംഭീര സ്വീകരണമാണ് തന്നതെന്നും അഫ്രീദി പറഞ്ഞു.
വിന്‍ഡീസിനെതിരെ അഫ്രീദിയുടെ നേതൃത്വത്തിലിറങ്ങിയ ലോക ഇലവനു കളി ജയിക്കുവാനോ മികവ് പുലര്‍ത്തുവാനോ സാധിച്ചിരുന്നില്ല. 72 റണ്‍സിന്റെ ജയമാണ് മത്സരത്തില്‍ വിന്‍ഡീസ് നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial