ഇന്ത്യയെ ഏറെ ആശ്രയിക്കുന്നത് ക്രിക്കറ്റിന്റെ വളര്‍ച്ചയെ ബാധിക്കുന്നു

- Advertisement -

ക്രിക്കറ്റിന്റെ വളര്‍ച്ചയെ ഏറെ ബാധിക്കുന്നതാണ് ഇന്ത്യയ്ക്ക് മേലുള്ള അമിതമായ ആശ്രയമെന്ന് പറഞ്ഞ് ഐസിസി. ക്രിക്കറ്റ് ഒരു ആഗോള കായിക ഇനമല്ല. അതിന്റെ വളര്‍ച്ച ഇപ്പോള്‍ ഇന്ത്യയെ ആശ്രയിച്ചാണുള്ളത്. ഇന്ത്യയാണ് ക്രിക്കറ്റില്‍ സാമ്പത്തികമായും പ്രേക്ഷകയെണ്ണത്തിലും മുന്നില്‍ നില്‍ക്കുന്നത്. ഇത് ക്രിക്കറ്റിനെ ആഗോള കായിക ഇനമാക്കുന്നതില്‍ സഹായിക്കില്ല എന്നാണ് ഐസിസി റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ ഈ റിപ്പോര്‍ട്ടിന്മേല്‍ വിശദമായ ചര്‍ച്ച ബിസിസിഐയും ഐസിസിയും തമ്മില്‍ നടത്തുമെന്നാണ് അറിയുന്നത്. ക്രിക്കറ്റിനെ വളര്‍ത്തുന്നതിനായി മറ്റു രാജ്യങ്ങള്‍ക്ക് കൂടുതല്‍ ഫണ്ടുകള്‍ അനുവദിക്കുവാന്‍ ഐസിസി തീരുമാനിച്ചാല്‍ അത് ബിസിസിഐയുമായുള്ള മറ്റൊരു പോരിനു വഴിതെളിക്കുമെന്നാണ് കരുതപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement