ഹിയറിംഗില്‍ പരാജയപ്പെട്ടു, ഡിക്കോക്കിനും പിഴ

- Advertisement -

തനിക്ക് മേല്‍ നടപടി ആവശ്യപ്പെട്ട ഐസിസി ആവശ്യത്തിനെതിരെ അപ്പീല്‍ പോകുകയും അതില്‍ പരാജയപ്പെടുകയും ചെയ്ത് ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡിക്കോക്ക്. വാര്‍ണറുമായി ഡ്രെസ്സിംഗ് റൂമിലേക്കുള്ള യാത്രയില്‍ വാക്കേറ്റവും അസഭ്യവര്‍ഷവും നടത്തിയതിനാണ് ഇരുവരെയും കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

ദക്ഷിണാഫ്രിക്കന്‍ കോച്ച് ഓട്ടിസ് ഗിബ്സണ്‍, ഫാഫ് ഡു പ്ലെസി, ടീം മാനേജര്‍ എന്നിവര്‍ ‍‍ഡിക്കോക്കിനൊപ്പം ഹിയറിംഗിനായി ചെന്നിരിന്നു. ആദ്യം വന്ന വാര്‍ത്തകള്‍ പ്രകാരം കുറ്റത്തിനെതിരെ അപ്പീല്‍ പോകുമെന്ന് ദക്ഷിണാഫ്രിക്ക അറിയിച്ചിരുന്നുവെങ്കിലും ശിക്ഷ നടപടി ഇളവ് ചെയ്യാന്‍ മാത്രം പിന്നീട് ആവശ്യപ്പെടുകയായിരുന്നു.

ഡിക്കോക്കിനെതിരെ ഒരു ഡീമെറിറ്റ് പോയിന്റും മാച്ച് ഫീസിന്റെ 25 ശതമാനം പിഴയുമാണ് ശിക്ഷയായി വിധിച്ചത്. വാര്‍ണര്‍ക്ക് മൂന്ന് ഡിമെറിറ്റ് പോയിന്റും 75 ശതമാനം മാച്ച് ഫീ പിഴ ഇനത്തിലും ശിക്ഷയായി വിധിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement