മൂന്ന് ശതകങ്ങള്‍ പിറന്ന മത്സരം, ആതിഥേയര്‍ക്ക് 10 വിക്കറ്റ് ജയം

- Advertisement -

ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ് ആദ്യ ഏകദിനത്തില്‍ ആതിഥേയര്‍ക്ക് ആധികാരിക ജയം. ബംഗ്ലാദേശ് നേടിയ 278 റണ്‍സ് ഒരു വിക്കറ്റ് പോലും നഷ്ടമില്ലാതെ 42.5 ഓവറില്‍ മറികടന്നാണ് ദക്ഷിണാഫ്രിക്ക പരമ്പരയുടെ തുടക്കം കുറിച്ചത്. ക്വിന്റണ്‍ ഡിക്കോക്ക് ,ഹാഷിം അംല എന്നിവരുടെ ശതകങ്ങളാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മുഷ്ഫികുര്‍ റഹീമിന്റെ ശതകത്തിന്റെ ബലത്തിലാണ് നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സ് നേടിയത്. ക്വിന്റണ്‍ ഡിക്കോക്ക് ആണ് കളിയിലെ താരം.

ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ തമീം ഇക്ബാലിനു പകരം ലിറ്റണ്‍ ദാസ് ആണ് ബംഗ്ലാദേശിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. 9ാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ ബംഗ്ലാദേശ് 43 റണ്‍സ് നേടിയിരുന്നു. ലിറ്റണ്‍ ദാസ്(21), ഇമ്രുല്‍ കൈസ്(31) എന്നിവര്‍ പുറത്തായ ശേഷം ഷാകിബ് അല്‍ ഹസനോടൊപ്പം (29) 56 റണ്‍സ് കൂടി നേടി മുഷ്ഫികുര്‍ റഹിം മികച്ച ബാറ്റിംഗ് പുറത്തെടുത്ത്.

മറുവശത്തെത്തിയ സഹതാരങ്ങള്‍ വേഗം പുറത്തായെങ്കിലും പുറത്താകാതെ തന്റെ ശതകം തികച്ച മുഷ്ഫികുറിന്റെ സ്കോറിംഗ് മികവില്‍ ബംഗ്ലാദേശ് 278 റണ്‍സ് സ്വന്തമാക്കി. 110 റണ്‍സാണ് പുറത്താകാതെ റഹീം നേടിയത്. കാഗിസോ റബാഡ നാല് വിക്കറ്റും ഡ്വെയിന്‍ പ്രേട്ടോറിയസ് രണ്ടും വിക്കറ്റ് വീഴ്ത്തി. ഇമ്രാന്‍ താഹിറിനാണ് ഇന്നിംഗ്സില്‍ വീണ മറ്റൊരു വിക്കറ്റ് ലഭിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക തീര്‍ത്തും അനായാസമായാണ് ലക്ഷ്യം നേടിയത്. ഏകദിന ചരിത്രത്തിലെ തന്നെ മൂന്നാമത്തെ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടാണ് അംല-ഡിക്കോക്ക് കൂട്ടുകെട്ട് നേടിയത്. ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടും(ഏത് വിക്കറ്റ് കണക്കാക്കിയാലും) ഇത് തന്നെയാണ്. 42.5 ഓവറില്‍ വിജയം നേടിയ ആതിഥേയര്‍ക്കായി ഡിക്കോക്ക് 168 റണ്‍സും ഹാഷിം അംല 110 റണ്‍സും നേടി പുറത്താകാതെ നിന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement