മതില്‍കെട്ടി ബ്രാത്‍വൈറ്റ്, രണ്ടാം ടെസ്റ്റ് സമനിലയില്‍

- Advertisement -

296 റണ്‍സ് വിജയ ലക്ഷ്യവുമായി അഞ്ചാം ദിവസം ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിനെ തുടക്കത്തില്‍ ശ്രീലങ്ക ഞെട്ടിച്ചുവെങ്കിലും ക്രെയിഗ് ബ്രാത്‍വൈറ്റിന്റെ ചെറുത്ത് നില്പിനു മുന്നില്‍ ശ്രീലങ്കയ്ക്ക് അവസാനം കീഴടങ്ങേണ്ടി വന്നു. സമനില ഉറപ്പിക്കുവാന്‍ വിന്‍ഡീസ് താരത്തിനായതോട് പരമ്പര ഇനി പരാജയപ്പെടുകയില്ല എന്നത് വിന്‍ഡീസ് ഉറപ്പാക്കുകയായിരുന്നു. 147/5 എന്ന നിലയിലാണ് വിന്‍ഡീസ് രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ചത്. സുരംഗ ലക്മല്‍, കസുന്‍ രജിത എന്നിവര്‍ ലങ്കയ്ക്കായി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അകില ധനന്‍ജയയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

59 റണ്‍സുമായി പുറത്താകാതെ നിന്ന ക്രെയിഗ് ബ്രാത്‍വൈറ്റിന്റെ പ്രകടനമാണ് ആതിഥേയരുടെ മാനം കാത്തത്. സ്കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ വിന്‍ഡീസ് മത്സരത്തില്‍ പരാജയം മുന്നില്‍ കണ്ട നിമിഷങ്ങളെയാണ് ബ്രാത്‍വൈറ്റിന്റെ ഇന്നിംഗ്സിലൂടെ മറികടന്നത്. ഷായി ഹോപ് 39 റണ്‍സ് നേടി.

മത്സരത്തില്‍ 13 വിക്കറ്റ് നേടിയ ഷാനണ്‍ ഗബ്രിയേല്‍ ആണ് കളിയിലെ താരം. ആദ്യ ഇന്നിംഗ്സില്‍ അഞ്ചും രണ്ടാം ഇന്നിംഗ്സില്‍ 8 വിക്കറ്റുമാണ് താരം നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement