Site icon Fanport

ഇന്ത്യക്ക് വേണ്ടി ടി20യിൽ സെഞ്ച്വറി നേടുന്ന നാലാമത്തെ താരമായി ദീപക് ഹൂഡ

ഇന്ത്യക്ക് വേണ്ടി ടി20യിൽ സെഞ്ച്വറി നേടുന്ന നാലാമത്തെ താരമായി മാറി ദീപക് ഹൂഡ. ഇന്ന് അയർലണ്ടിനെതിരായ മത്സരത്തിൽ സെഞ്ച്വറി നേടിയാണ് ദീപക് ഹൂഡ ടി20യിൽ സെഞ്ച്വറി നേടുന്ന നാലാമത്തെ താരമായി മാറി. മത്സരത്തിൽ 57 പന്തിൽ നിന്ന് 104 റൺസ് എടുത്താണ് ദീപക് ഹൂഡ പുറത്തായത്.

6 സിക്‌സും 8 ഫോറും അടങ്ങിയതായിരുന്നു ദീപക് ഹൂഡയുടെ സെഞ്ച്വറി. നേരത്തെ അയർലണ്ടിനെതിരായ ആദ്യ ടി20യിൽ ദീപക് ഹൂഡ പുറത്താവാതെ 47 റൺസ് എടുത്തിരുന്നു. മത്സരത്തിൽ ദീപക് ഹൂഡയുടെയും സഞ്ജു സാംസന്റെയും മികവിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് എടുക്കുകയും ചെയ്തിരുന്നു. സുരേഷ് റെയ്ന, രോഹിത് ശർമ്മ, കെ.എൽ രാഹുൽ എന്നിവരാണ് ഇതിന് മുൻപ് ഇന്ത്യക്ക് വേണ്ടി ടി20യിൽ സെഞ്ച്വറി നേടിയ ഇന്ത്യൻ താരങ്ങൾ.

Exit mobile version