വെസ്റ്റിൻഡീസിനെതിരെ റെക്കോർഡ് കുറിച്ച് ദീപക് ചാഹാർ

ഇന്നത്തെ ട്വി20 മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ഹീറോ ആയത് ദീപക് ചാഹാർ ആയിരുന്നു. വെസ്റ്റിൻഡീസിനെ തുടക്കത്തിൽ തന്നെ വരിഞ്ഞു കെട്ടിയ ദീപക് ഒരു റെക്കോർഡും കുറിച്ചു. ഒരു ട്വി20 മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെയുള്ള ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇന്ന് പിറന്നത്ത്.

ഇന്ന് മൂന്ന് ഓവർ പന്ത് എറിഞ്ഞ ചാഹാർ വെറും നാലു റൺസ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റ് എടുത്തത്. 3-1-4-3 എന്നായിരുന്നു ചാഹാറിന്റെ ബൗളിംഗ് ഫിഗർ. കഴിഞ്ഞ വർഷം കൊൽക്കത്തയിൽ വെച്ച് കുൽദീപ് വെസ്റ്റിൻഡീസിനെതിരെ നേടിയ 13 റൺസിന് 3 വിക്കറ്റ് എന്ന ബൗളിംഗിനെ ആണ് ഇന്ന് ചാഹാർ മറികടന്നത്. ഇന്ന് തന്റെ ആദ്യ രണ്ട് പന്തിൽ മൂന്ന് റൺസ് വഴങ്ങിയ ചാഹാർ പിന്നീട് 16 പന്തുകളിൽ ആകെ 1 റൺ മാത്രമേ നൽകിയുള്ളൂ.

Exit mobile version