ഡീന്‍ എല്‍ഗാര്‍ ബാറ്റിംഗിനിറങ്ങും

- Advertisement -

ഡര്‍ബന്‍ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ഡീന്‍ എല്‍ഗാര്‍ ബാറ്റിംഗിനിറങ്ങും. ഇന്നലെ ടെസ്റ്റിന്റെ മൂന്നാം ദിവസം എല്‍ഗാറിനു തന്റെ കൈവിരലുകള്‍ക്ക് പരിക്കേറ്റിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ക്യാച് എടുക്കുന്നതിനിടെയാണ് എല്‍ഗാറിനു പരിക്കേറ്റത്. ക്യാച്ച് പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ ഫീല്‍ഡില്‍ നിന്ന് പുറത്ത് പോയി താരം പിന്നീട് ഗ്രൗണ്ടില്‍ തിരികെ എത്തിയിരുന്നില്ല. എന്നാല്‍ പരിക്ക് അത്ര ഗുരുതരമല്ലെന്നും താരത്തിനു രണ്ടാം ഇന്നിംഗ്സില്‍ ഓപ്പണറായി തന്നെ ഇറങ്ങാനാകുമെന്നുമാണ് ദക്ഷിണാഫ്രിക്ക വിലയിരുത്തുന്നത്.

മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 213/9 എന്ന നിലയിലാണ്. മത്സരത്തില്‍ 402 റണ്‍സിന്റെ ലീഡാണ് ഓസ്ട്രേലിയയുടെ കൈവശമുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement