
ഏപ്രില്‍ 13നു ആരംഭിക്കുന്ന കൗണ്ടി ചാമ്പ്യന്‍ഷിപ്പ് ഡിവിഷന് 1 ല്‍ കളിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണിംഗ് ബാറ്റ്സ്മാന് ഡീന്‍ എല്‍ഗാര്‍ തയ്യാറാകുന്നു. എല്‍ഗാറിനെ സറേ സ്വന്തമാക്കിയെന്നാണ് ഏറ്റവും പുതിയ വിവരം. 2015ല്‍ സറേയ്ക്കായി മൂന്ന് മത്സരങ്ങളാണ് ദക്ഷിണാഫ്രിക്കന്‍ താരം കളിച്ചിട്ടുള്ളത്. 2013, 2017 സീസണില്‍ താരം സോമര്‍സെറ്റിനു വേണ്ടി കളിച്ചിട്ടുണ്ട്.
ആദ്യ രണ്ട് മാസത്തേക്ക് മാത്രമാണ് താരം കൗണ്ടിയില്‍ കളിക്കുക. അതിനു ശേഷം ദക്ഷിണാഫ്രിക്കയ്ക്കായി ദേശീയ ഡ്യൂട്ടിയ്ക്കായി എല്‍ഗാര്‍ തിരിച്ച് മടങ്ങും. സറേയുടെ ആദ്യ മത്സരത്തില്‍ കളിക്കുവാന്‍ താരംമുണ്ടാകുമെന്നാണ് അറിയുവാന്‍ കഴിയുന്നത്. ഹാംഷയറിനെതിരെ ഏപ്രില്‍ 20നാണ് സറേയുടെ ആദ്യ മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial