ദക്ഷിണാഫ്രിക്കയ്ക്ക് തുണയായി ഡീന്‍ എല്‍ഗാര്‍

- Advertisement -

ന്യൂസിലാണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 229/4 എന്ന നിലയില്‍. ഓപ്പണര്‍ ഡീന്‍ എല്‍ഗാര്‍ നേടിയ ശതകമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ദിനം തുണയായത്. തകര്‍ന്നടിച്ച ദക്ഷിണാഫ്രിക്കന്‍ ടോപ് ഓര്‍ഡറിനെ രക്ഷിച്ചത് എല്‍ഗാര്‍-ഡ്യുപ്ലെസി സഖ്യത്തിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ്. 126 റണ്‍സ് നേടിയ സഖ്യം പിരിഞ്ഞത് 52 റണ്‍സ് നേടിയ ഡ്യുപ്ലെസി പുറത്തായപ്പോളാണ്. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഡീന്‍ എല്‍ഗാര്‍(128*), ടെംബ ബാവുമ(38*) എന്നിവരാണ് ക്രീസില്‍. 81 റണ്‍സ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് സഖ്യം നേടിയിരിക്കുന്നത്.

ന്യൂസിലാണ്ടിനു വേണ്ടി 2 വിക്കറ്റ് നേട്ടവുമായി നീല്‍ വാഗ്നറും, ഓരോ വിക്കറ്റ് നേടി ട്രെന്റ് ബൗള്‍ട്ട്, ജെയിംസ് നീഷം എന്നിവര്‍ വിക്കറ്റ് നേട്ടക്കാരായി.

Advertisement