311 റണ്‍സിനു ഓള്‍ഔട്ട് ആയി ദക്ഷിണാഫ്രിക്ക

ന്യൂലാന്‍ഡ്സില്‍ 311 റണ്‍സിനു ഓള്‍ഔട്ട് ആയി ദക്ഷിണാഫ്രിക്ക. ഡീന്‍ എല്‍ഗാര്‍ 141 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ നഥാന്‍ ലയണിനാണ് രണ്ടാം ദിവസം ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സില്‍ അവശേഷിച്ചിരുന്ന രണ്ട് വിക്കറ്റും ലഭിച്ചത്. കാഗിസോ റബാഡയെയും(22) മോണേ മോര്‍ക്കലിനെയും(4) ലയണ്‍ സ്റ്റീവന്‍ സ്മിത്തിന്റെ കൈകളിലെത്തിച്ചപ്പോള്‍ 97.5 ഓവറില്‍ 311 റണ്‍സില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് അവസാനിച്ചു. ഹാഷിം അംല(31), എബി ഡി വില്ലിയേഴ്സ്(64) എന്നിവരാണ് ബാറ്റിംഗില്‍ തിളങ്ങിയ മറ്റു ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍.

266/8 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 45 റണ്‍സ് ആണ് രണ്ടാം ദിവസം നേടിയത്. പാറ്റ് കമ്മിന്‍സ് നാല് വിക്കറ്റുമായി ഓസ്ട്രേലിയന്‍ ബൗളര്‍മാരില്‍ മുന്നില്‍ നിന്നപ്പോള്‍ ജോഷ് ഹാസല്‍വുഡും നഥാന്‍ ലയണും രണ്ട് വീതം വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവിൽഷെറിന് വീണ്ടും പരിക്ക്, ഹോളണ്ടിനെതിരെ ഇറങ്ങില്ല
Next articleവെടിക്കെട്ടിനു ശേഷം വാര്‍ണര്‍ പുറത്ത്, ഓസ്ട്രേലിയയ്ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടം