വിരേന്ദര്‍ സേവാഗിന്റെ നാമത്തില്‍

ഫിറോസ് ഷാ കോട്‍ല മൈതാനത്തിലെ ഗേറ്റ് നം. 2 ഇനി മുതല്‍ വിരേന്ദര്‍ സേവാഗിന്റെ നാമത്തില്‍ അറിയപ്പെടും. ഡല്‍ഹി ജില്ല ക്രിക്കറ്റ് അസോസ്സിയേഷനാണ് ഗേറ്റിനെ വിരേന്ദര്‍ സേവാഗിന്റെ പേരില്‍ നാമകരണം ചെയ്യാന്‍ തീരുമാനിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ ആവശ്യം ക്രിക്കറ്റ് അസോസ്സിയേഷന്റെ മുന്നിലെത്തിയെങ്കിലും തീരുമാനത്തിലെത്തുവാന്‍ വൈകുകയായിരുന്നു.

നവംബര്‍ 1നു നടക്കുന്ന ഇന്ത്യ ന്യൂസിലാണ്ട് ആദ്യ ടി20 മത്സരത്തിനു മുമ്പ് ഒക്ടോബര്‍ 31നു നാമകരണ ചടങ്ങ് നടക്കുമെന്നാണ് അസോസ്സിയേഷന്‍ അറിയച്ചത്. മറ്റൊരു ഡല്‍ഹി താരം ആശിഷ് നെഹ്റയുടെ അവസാന അന്താരാഷ്ട്ര മത്സരമാണ് ഡല്‍ഹിയില്‍ നവംബര്‍ 1നു നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial