വിവാദ സെഷന് അവസാനം, വിന്‍ഡീസ് 99 റണ്‍സ് പിന്നില്‍

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ വിന്‍ഡീസ് 154/3 എന്ന നിലയില്‍. ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനു 99 റണ്‍സ് പിന്നിലായാണ് വിന്‍ഡീസ് നിലകൊള്ളുന്നത്. ഡെവണ്‍ സ്മിത്ത്(60*). റോഷ്ടണ്‍ ചേസ്(3*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്. 19 റണ്‍സ് നേടിയ ഷായി ഹോപിന്റെ വിക്കറ്റ് സുരംഗ ലക്മല്‍ ആണ് നേടിയത്. രണ്ടാം ദിവസം വിന്‍ഡീസ് 118/2 എന്ന നിലയിലാണ് അവസാനിപ്പിച്ചത്.

രാവിലെ മത്സരം ആരംഭിക്കുവാന്‍ ഏറെ വൈകിയിരുന്നു. പന്ത് മാറ്റിയത് സംബന്ധിച്ച അമ്പയര്‍മാരുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ടീം കളിക്കാനിറങ്ങുവാന്‍ വിസമ്മതിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഈസ്റ്റ് ബംഗാളിന്റെ മുഹമ്മദ് റഫീഖ് മുംബൈ സിറ്റിയിൽ
Next articleറയോനിച്ച് × ഫെഡറർ ഫൈനൽ