
കൊളംബോ ടെസ്റ്റിന്റെ രണ്ടാം ദിനം ലഞ്ചിനു പിരിയുമ്പോള്‍ ഇന്ത്യ 442/5 എന്ന നിലയില്‍. ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നീ താരങ്ങളുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ ഇന്ത്യ 98 റണ്‍സാണ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.
344/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ചേതേശ്വര്‍ പുജാരയെ നഷ്ടമായി. തന്റെ കന്നിവിക്കറ്റ് സ്വന്തമാക്കിയ കരുണാരത്നേയാണ് പുജാരയെ വിക്കറ്റിനു മുന്നില്‍ കുടുക്കിയത്. തലേ ദിവസത്തെ സ്കോറില്‍ നിന്ന് 6 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടയിലാണ് ഇന്ത്യയ്ക്ക് വിക്കറ്റ് നഷ്ടം സംഭവിച്ചത്. 133 റണ്‍സാണ് പുജാരയുടെ സ്കോര്‍. രഹാനെയും അശ്വിനും ചേര്‍ന്ന് ഇന്ത്യയുടെ സ്കോര്‍ 400 കടത്തിയെങ്കിലും ഏറെ വൈകാതെ രഹാനെയും(132) പവലിയനിലേക്ക് മടങ്ങി.
രഹാനെയുടെ വിക്കറ്റ് സ്വന്തമാക്കിയത് അരങ്ങേറ്റക്കാരന്‍ മലിന്‍ഡ പുഷ്പകുമാരയാണ്. ലഞ്ചിനു പിരിയുമ്പോള്‍ രവിചന്ദ്രന്‍ അശ്വിന്(47*), വൃദ്ധിമന്‍ സാഹ(16*) എന്നിവരാണ് ക്രീസില്‍.
ചിത്രത്തിനു നന്ദി : @ThePapareSports
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial