
ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ഡേവിഡ് വില്ലി 2019 വരെ യോര്‍ക്ക്ഷയറില്‍ തുടരും. ഐപിഎല്‍ സമയത്ത് യോര്‍ക്ക്ഷയറിലെ തന്റെ കരിയര്‍ തന്നെ അവസാനിപ്പിക്കുമെന്ന് കൗണ്ടി ക്ലബ് ഭീഷണിപ്പെടുത്തിയെന്ന് താരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അതിനു ശേഷം ഇന്ന് 2019 വരെ താരം യോര്‍ക്ക്ഷയറില്‍ തുടരുമെന്ന് കൗണ്ടി തന്നെ മീഡിയ റിലീസിലൂടെ അറിയിക്കുകയായിരുന്നു.
യോര്‍ക്ക്ഷയറില്‍ ക്രിക്കറ്റ് കളിക്കുന്നതില്‍ താന്‍ ആഹ്ലാദം കണ്ടെത്തുന്നു എന്നാണ് ഡേവിഡ് വില്ലി അറിയിച്ചത്. യോര്‍ക്ക്ഷയര്‍ ഡയറക്ടര്‍ മാര്ട്ടിന് മോക്സണും വില്ലിയുമായി കരാര്‍ പുതുക്കിയത്തില്‍ ആഹ്ലാദം പങ്കുവെച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
