Picsart 24 06 16 19 34 55 586

നമീബിയൻ ഓൾറൗണ്ടർ ഡേവിഡ് വിസെ വിരമിച്ചു

നമീബിയൻ ഓൾറൗണ്ടർ ഡേവിഡ് വീസെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനോട് ഞായറാഴ്ച നടന്ന മൂന്നാം ഗ്രൂപ്പ് ഘട്ട തോൽവിയോടെ നമീബിയയുടെ ലോകകപ്പ യാത്ര അവസാനിച്ചിരുന്നു. വിസെ തന്റെ അവസാന ഇന്നിങ്സിൽ 12 പന്തുകളിൽ നിന്ന് 27 റൺസെടുത്തിരുന്നു.

ടൂർണമെൻ്റിൽ നമീബിയക്ക് ആകെ ഒരു വിജയം മാത്രമെ സ്വന്തമാക്കാൻ ആയുള്ളൂ. ഏക വിജയം ഒമാനെതിരെയായിരുന്നു വന്നത്.

“അടുത്ത ടി20 ലോകകപ്പിന് ഇനിയും രണ്ട് വർഷമുണ്ട്, എനിക്ക് ഇപ്പോൾ 39 വയസ്സായി, അതിനാൽ, അന്താരാഷ്ട്ര ക്രിക്കറ്റിൻ്റെ കാര്യത്തിൽ, എന്നിൽ കൂടുതൽ കാര്യങ്ങൾ അവശേഷിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല,” വീസെ മത്സരത്തിനു ശേഷം പറഞ്ഞു.

“ഒരു ലോകോത്തര ടീമിനെതിരെ ഒരു ലോകകപ്പിൽ എൻ്റെ അവസാന മത്സരം കളിക്കാൻ കഴിഞ്ഞു. ഇതാണ് വിരമിക്കാൻ ശരിയായ സമയമാണെന്ന് തോന്നുന്നു,”അദ്ദേഹം കൂട്ടിച്ചേർത്തു.

ദക്ഷിണാഫ്രിക്കൻ വംശജനായ വിസെ നമീബിയയ്‌ക്കായി തുടർച്ചയായി മൂന്ന് ടി20 ലോകകപ്പുകളിൽ കളിച്ചിട്ടുണ്ട്.

Exit mobile version