ഓസ്ട്രേലിയയ്ക്ക് വിജയം 156 റണ്‍സ് അകലെ

ധാക്ക ടെസ്റ്റില്‍ മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയയ്ക്ക് വിജയം 156 റണ്‍സ് അകലെ. 8 വിക്കറ്റുകള്‍ കൂടി നേടിയാല്‍ വിജയം ആതിഥേയര്‍ക്ക് സ്വന്തമാക്കാം. 2 ദിവസം ഇനിയും ബാക്കിയുള്ളതിനാല്‍ സമനിലയ്ക്ക് സാധ്യതയില്ല. നേരത്തെ ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് 221 റണ്‍സില്‍ അവസാനിച്ചു. 265 റണ്‍സ് വിജയ ലക്ഷ്യം തേടി ഇറങ്ങിയ ഓസ്ട്രേലിയ 109/2 എന്ന നിലയിലാണ്. ഡേവിഡ് വാര്‍ണര്‍ 75 റണ്‍സും സ്റ്റീവന്‍ സ്മിത്ത് 25 റണ്‍സുമായി ക്രീസിലുണ്ട്.

45/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശിനു എന്നാല്‍ മികച്ച സ്കോറിലേക്ക് നീങ്ങുവാന്‍ സാധിച്ചില്ല. നഥാന്‍ ലയണ്‍ ആണ് ബംഗ്ലാദേശ് ഇന്നിംഗ്സിനു കടിഞ്ഞാണിട്ടത്. 6 വിക്കറ്റാണ്‍ ലയണ്‍ സ്വന്തമാക്കിയത്. വിക്കറ്റുകള്‍ വീഴുന്നതിനിടയില്‍ തമീം ഇക്ബാല്‍(78), മുഷ്ഫികുര്‍ റഹിം(41), സബ്ബിര്‍ റഹ്മാന്‍(22), മെഹ്ദി ഹസന്‍(26) എന്നിവരുടെ ഇന്നിംഗ്സുകളാണ് ബംഗ്ലാദേശിന്റെ ലീഡ് 250 കടത്തിയത്. 79.3 ഓവറില്‍ 221 റണ്‍സിനു ബംഗ്ലാദേശ് ഓള്‍ഔട്ട് ആയപ്പോള്‍ മത്സരത്തില്‍ 264 റണ്‍സ് ലീഡാണ് ആതിഥേയര്‍ സ്വന്തമാക്കിയത്.

265 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയയ്ക്ക് ഇരട്ട പ്രഹരമാണ് ഏറ്റത്. തൊട്ടടുത്ത ഓവറുകളില്‍ റെന്‍ഷാ(5), ഉസ്മാന്‍ ഖ്വാജ(1) എന്നിവര്‍ പുറത്തായപ്പോള്‍ ഓസ്ട്രേലിയ 28/2 എന്ന നിലയിലായിരുന്നു. പിന്നീട് 81 റണ്‍സ് കൂട്ടുകെട്ട് നേടിയ ഡേവിഡ് വാര്‍ണര്‍-സ്റ്റീവന്‍ സ്മിത്ത് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് ഓസ്ട്രേലിയയെ തിരികെ കൊണ്ടുവരുന്നത്. മെഹ്ദി ഹസനും ഷാകിബ് അല്‍‍ ഹസനും ബംഗ്ലാദേശിനായി ഓരോ വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകേരളത്തിൽ കളിക്കാൻ മാത്രമല്ല കളി പഠിപ്പിക്കാനും ബെർബ ഉണ്ടാകും
Next articleഅഷ്ഫാദിന് സ്നേഹ പൂക്കൾ കൈമാറിക്കൊണ്ട് സോക്കർ സിറ്റി