Picsart 25 03 15 13 51 30 703

ഡേവിഡ് വാർണർ തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു!! ഫസ്റ്റ് ലുക്ക് പുറത്ത്

മാർച്ച് 15, 2025: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കികയാണ്. നിഥിനും ശ്രീലീലയും അഭിനയിക്കുന്ന റോബിൻഹുഡ് എന്ന ചിത്രത്തിലെ അതിഥി വേഷത്തിലൂടെ ആണ് വാർണർ തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. വാർണറിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് പുറത്തു വിട്ടു.

സിനിമയുടെ റിലീസ് തീയതി 2025 മാർച്ച് 28 ആണെന്നും അധികൃതർ സ്ഥിരീകരിച്ചു. സിനിമ പോസ്റ്റർ വാർണറും സോഷ്യൽ മീഡിയയിൽ പങ്കിട്ടു.

തെലുങ്ക് സിനിമയോടുള്ള അഭിനിവേശത്തിന് പേരുകേട്ട വാർണർ, തെലുങ്ക് ഗാനങ്ങൾ ഉൾക്കൊള്ളുന്ന സോഷ്യൽ മീഡിയ റീലുകൾ ചെയ്ത് മുമ്പ് വൈറക് ആയിട്ടുണ്ട്.

Exit mobile version