ചാനല്‍ 9 കമന്റേറ്ററാകാന്‍ ഡേവിഡ് വാര്‍ണര്‍ ഒരുങ്ങുന്നു

- Advertisement -

ചാനല്‍ 9 കമന്റേറ്ററായി ഡേവിഡ് വാര്‍ണര്‍ എത്തുന്നു. ഇംഗ്ലണ്ട്-ഓസ്ട്രേലിയ അഞ്ച് ഏകദിന മത്സരങ്ങളുടെ പരമ്പരയിലാണ് താരം കമന്റേറ്ററായി എത്തുക. പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന താരം അടുത്ത മാസം നടക്കുന്ന കാനഡ ഗ്ലോബല്‍ ടി20യിലൂടെ വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നുണ്ട്.

പരമ്പരയിലെ രണ്ടാം മത്സരത്തിലാവും കമന്ററി പാനലില്‍ ഡേവി‍ഡ് വാര്‍ണര്‍ ചേരുക. ജൂണ്‍ 16നു കാര്‍ഡിഫിലാണ് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement