
- Advertisement -
ഡ്രെസ്സിംഗ് റൂം വാക്കേറ്റത്തില്‍ ഐസിസി നടപടി നേരിട്ട ഡേവിഡ് വാര്‍ണര്‍ കുറ്റം സമ്മതിച്ചു. ഇന്ന് താരങ്ങളോടും ബോര്‍ഡുകളോടും പ്രതികരണം അറിയിക്കണമെന്നായിരുന്നു ഐസിസി അറിയിച്ചിരുന്നത്. കുറ്റസമ്മതം നടത്തിയെങ്കിലും വാര്‍ണറെ പിന്തുണച്ച് ഓസ്ട്രേലിയ ഡിക്കോക്കിന്റെ വ്യക്തിപരമായ അധിക്ഷേപമാണ് വാര്‍ണറെ ചൊടിപ്പിച്ചതെന്ന് പറയുകയുണ്ടായി. പിഴയായി 3 ഡീമെറിറ്റ് പോയിന്റും മാച്ച് ഫീസിന്റെ 75 ശതമാനവുമാണ് ചുമത്തപ്പെട്ടിരിക്കുന്നത്.
ഒരു ഡീമെറിറ്റ് പോയിന്റ് കൂടി ലഭിച്ചാല്‍ വാര്‍ണര്‍ക്ക് വിലക്ക് വരും. വെള്ളിയാഴ്ചയാണ് പോര്‍ട്ട് എലിസബത്തില്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement