
ഡേവിഡ് മില്ലര്‍ പുറത്താകാതെ നേടിയ ശതകവും ഹാഷിം അംലയുടെ മിന്നുന്ന 85 റണ്‍സും ചേര്‍ന്നപ്പോള്‍ ബംഗ്ലാദേശിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക. ഇന്ന് നടന്ന രണ്ടാം ടി20യില്‍ 36 പന്തില്‍ നിന്നാണ് ഡേവിഡ് വാര്‍ണര്‍ 101 റണ്‍സ് നേടിയത്. ഹാഷിം അംല 51 പന്തില്‍ 85 റണ്‍സ് നേടി. 20 ഓവറില്‍ ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് നേടി.
7 ബൗണ്ടറിയും 9 സിക്സും അടങ്ങിയ ഇന്നിംഗ്സില്‍ 35 പന്തില്‍ നിന്നാണ് ഡേവിഡ് മില്ലര്‍ തന്റെ ശതകം തികച്ചത്. അന്താരാഷ്ട്ര ടി20യിലെ ഏറ്റവും വേഗതയേറിയ ശതകമാണ് മില്ലര്‍ അടിച്ചെടുത്തത്. 51 പന്തില്‍ നിന്ന് 85 റണ്‍സ് നേടിയ ഹാഷിം അംലയും മികച്ച ഫോമിലായിരുന്നു. ഷാകിബ് അല്‍ ഹസന്, മുഹമ്മദ് സൈഫുദ്ദീന് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial