ദസുന്‍ ഷനകയ്ക്ക് പിഴ

- Advertisement -

ശ്രീലങ്കയുടെ ദസുന്‍ ഷനകയ്ക്ക് മാച്ച് ഫീസിന്റെ 75 ശതമാനം പിഴ. പന്തിന്റെ രൂപത്തില്‍ മാറ്റം വരുത്തിയതിനാണ് പിഴ. ഇന്ത്യ-ശ്രീലങ്ക നാഗ്പൂര്‍ ടെസ്റ്റിനിടെയാണ് സംഭവം. മത്സരത്തിന്റെ രണ്ടാം ദിവസം ഇന്ത്യന്‍ ഇന്നിംഗ്സിന്റെ 50ാം ഓവറിലാണ് ക്യാമറയില്‍ ഷനകയുടെ ചെയ്തി പതിഞ്ഞത്. പന്തിന്റെ സീമിന്റെ സമീപത്ത് നിന്ന് എന്തോ വസ്തു താരം പറിച്ചെടുക്കുന്നതായാണ് ക്യാമറയില്‍ വ്യക്തമാകുന്നത്. രണ്ടാം ദിവസത്തെ കളിയ്ക്ക് ശേഷം ഫീല്‍ഡ് അമ്പയര്‍മാരായ ജോയല്‍ വില്‍സണ്‍, റിച്ചാര്‍ഡ് കെറ്റല്‍ബ്രോ, മൂന്നാം അമ്പയര്‍ നിഗെല്‍ ലോംഗ്, നാലാം അമ്പയര്‍ ചെത്തിത്തൊടി ശംസുദ്ദീന്‍ എന്നിവരാണ് താരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

കുറ്റം സമ്മതിച്ച താരം മാച്ച റഫി ഡേവിഡ് ബൂണ്‍ നല്‍കിയ പിഴ ഏറ്റുവാങ്ങുകയായിരുന്നു. താരത്തിന്റെ കരിയറിന്റെ ആരംഭ ദിവസങ്ങളിലെ ഈ പിഴ താരത്തെ ഭാവിയില്‍ കൂടുതല്‍ ശ്രദ്ധാലുവാക്കുവാന്‍ ഉപകാരപ്പെടുമെന്നാണ് ഡേവിഡ് ബൂണ്‍ അഭിപ്രായപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement