2019നു ശേഷം കരാര്‍ പുതുക്കാനില്ല: ഡാരെന്‍ ലേമാന്‍

- Advertisement -

2019 സീസണ്‍ അവസാനത്തില്‍ ഓസ്ട്രേലിയന്‍ കോച്ചായുള്ള തന്റെ കരാര്‍ അവസാനിക്കുമ്പോള്‍ അത് പുതുക്കാനില്ലെന്ന് ഡാരെന്‍ ലേമാന്‍. അടുത്ത ആഷസ് പരമ്പരയോട് തന്റെ ഓസ്ടേലിയന്‍ കോച്ചിംഗ് കരിയറിനു അവസാനം കുറിക്കുമെന്നാണ് ലേമാന്‍ അഭിപ്രായപ്പെട്ടത്. തങ്ങളുടെ ലോകകപ്പ് കിരീടം നിലനിര്‍ത്തുവാനുള്ള ശ്രമവും ആ സീസണിന്റെ തുടക്കത്തില്‍ ലേമാന്റെ കോച്ചിംഗ് നേതൃത്വത്തില്‍ ഓസ്ട്രേലിയ ഇറങ്ങും.

2013 ആഷസ് പരമ്പരയ്ക്ക് തൊട്ട് മുമ്പാണ് ഓസീസ് കോച്ചായി ലേമാന്‍ ചുമതലയേറ്റത്. രണ്ട് ഹോം സീസണില്‍ ആഷസ് വിജയിച്ച ഓസ്ട്രേലിയയ്ക്ക് ഇംഗ്ലണ്ടില്‍ രണ്ട് പരമ്പര നഷ്ടമാവുകയും ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement