ലേമാന് സംഭവത്തെക്കുറിച്ച് അറിവില്ല, കോച്ചായി തുടരും

ഡാരെന്‍ ലേമാനു വിവാദമായ സാന്ഡ്പേപ്പര് ഗേറ്റ് വിവാദത്തെക്കുറിച്ച് മുന്‍കൂട്ടി അറിവില്ല എന്നറിയിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ തലവന്‍ ജെയിംസ് സത്തര്‍ലാണ്ട്. അതിനാല്‍ തന്നെ ലേമാന് കോച്ചായി തുടരുമെന്ന് സത്തര്‍ലാണ്ട് അറിയിച്ചു. വിവാദത്തില്‍ കുടുങ്ങിയ മൂന്ന് താരങ്ങളായ സ്റ്റീവന്‍ സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്ട് എന്നിവര്‍ക്ക് സംഭവത്തെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നതിനാല് അവരെ മാത്രമേ പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്താനായുള്ളു. മൂവരെയും നാലാം ടെസ്റ്റില്‍ നിന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അന്വേഷണത്തില്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നതായാണ് കണ്ടെത്തിയതെന്നാണ് ജെയിംസ് സത്തര്‍ലാണ്ട് വിശദീകരിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial