ഡാര്‍സി ഷോര്‍ട്ടിന്റെ വെടിക്കട്ട് പ്രകടനം, അടിച്ച് കൂട്ടിയത് 23 സിക്സുകള്‍

ഓസ്ട്രേലിയയില്‍ ബിഗ് ബാഷില്‍ കഴിഞ്ഞ സീസണില്‍ ഏറെ പ്രഭാവമുണ്ടാക്കിയ താരമാണ് ഓസ്ട്രേലിയയുടെ ഡാര്‍സി ഷോര്‍ട്ട്. എന്നാല്‍ അതേ പ്രകടനം ഐപിഎലില്‍ ആവര്‍ത്തിക്കുവാന്‍ താരത്തിനു സാധിക്കാതെ പോയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനായി ഓപ്പണ്‍ ചെയ്ത താരം വൈകാതെ തന്നെ ടീമിലെ സ്ഥാനം നഷ്ടമായി പുറത്താകുകയായിരുന്നു. ഓസ്ട്രേലിയയ്ക്കായി അരങ്ങേറ്റം നടത്തിയ ശേഷം ലഭിച്ച അവസരങ്ങളിലും താരത്തിനു ബിഗ് ബാഷിന്റെ അത്രയും ഇംപാക്ട് സൃഷ്ടിക്കുവാന്‍ സാധിച്ചിരുന്നില്ല.

ഇപ്പോള്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ജെഎല്‍ടി കപ്പില്‍ വീണ്ടു തന്റെ പഴയ ഫോമിലേക്ക് താരം തിരിച്ചെത്തിയെന്ന സൂചനയാണ് ലഭിയ്ക്കുന്നത്. 148 പന്തില്‍ നിന്ന് 257 റണ്‍സ് നേടിയ ഷോര്‍ട്ട് 23 സിക്സും 15 ബൗണ്ടറിയുമാണ് മത്സരത്തില്‍ നിന്ന് നേടിയത്. ഷോര്‍ട്ടിന്റെ ഇന്നിംഗ്സിന്റെ ബലത്തില്‍ ജെഎല്‍ടി കപ്പില്‍ ക്യൂന്‍സ്‍ലാന്‍ഡിനെതിരെ വെസ്റ്റേണഅ‍ ഓസ്ട്രേലിയ 387 റണ്‍സാണ് ഇന്ന് സിഡ്നിയില്‍ നേടിയത്.

ഈ ഒറ്റ ഇന്നിംഗ്സിലൂടെ ലിസ്റ്റ് എ ക്രിക്കറ്റിലെ തന്റെ ബാറ്റിംഗ് ശരാശരി 33 ല്‍ നിന്ന് 46ലേക്ക് ഡാര്‍സി ഷോര്‍ട്ട് ഉയര്‍ത്തി.

Exit mobile version