
വീണ്ടും വിവാദങ്ങളില്‍ ഇടം പിടിച്ച് ശ്രീലങ്ക ക്രിക്കറ്റ്. ഓപ്പണിംഗ് ബാറ്റ്സ്മാന് ധനുഷ്ക ഗുണതിലകയെ അച്ചടക്ക നടപടിയുടെ ഭാഗമായി 6 മത്സരങ്ങളില്‍ നിന്ന് ശ്രീലങ്ക സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി ആഘോഷങ്ങളില്‍ പങ്കെടുത്ത് പിറ്റേന്നത്തെ ട്രെയിനിംഗ് സെഷനില്‍ പങ്കെടുക്കാതിരിക്കുക, മാച്ച് ദിവസം ട്രെയിനിംഗ് കിറ്റ് ഇല്ലാതെ ഗ്രൗണ്ടിലെത്തുക എന്നീ കാരണങ്ങളാണ് അച്ചടക്ക നടപടിക്ക് കാരണമായത്.
ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനിടെയാണ് ഇത് സംഭവിച്ചതെന്നാണ് അറിയുവാന്‍ കഴിയുന്നത്. ഇന്ത്യയ്ക്കെതിരെ ആദ്യ രണ്ട് ഏകദിനങ്ങളില്‍ താരം കളിച്ചിരുന്നു. പിന്നീട് പരിക്കേറ്റ് പരമ്പരയിലെ മറ്റു മത്സരങ്ങളില്‍ നിന്ന് താരം പുറത്താകുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial