Site icon Fanport

ഒടുവില്‍ കുറ്റസമ്മതം നടത്തി കനേരിയ

മുന്‍ പാക്കിസ്ഥാന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ താന്‍ 2009ല്‍ സ്പോട്ട് ഫിക്സിംഗ് നടത്തിയെന്ന് സമ്മതിച്ച് ഡാനിഷ് കനേരിയ. ഇംഗ്ലീഷ് ബോര്‍ഡിന്റെ ആന്റി-കറപ്ഷന്‍ ട്രൈബ്യൂണല്‍ ആജീവനാന്ത വിലക്ക് നല്‍കി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കനേരിയയുടെ ഈ കുറ്റസമ്മതം. അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താര്ത്തിന്റെ തുറന്ന് പറച്ചില്‍.

ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ബോര്‍ഡ് 2012ല്‍ തനിക്കെതിരെ നടപ്പിലാക്കിയ രണ്ട് ചാര്‍ജ്ജുകളില്‍ താന്‍ കുറ്റക്കാരനാണെന്ന് പറഞ്ഞാണ് കനേരിയ കുറ്റസമ്മതം ആരംഭിക്കുന്നത്. പിന്നീട് എസ്സെക്സ് ടീമംഗംങ്ങളോടും ക്ലബ്ബിനോടും ആരാധകരോടും പാക്കിസ്ഥാനോടും താരം മാപ്പപേക്ഷിക്കുന്നുണ്ട്.

സെപ്റ്റംബറില്‍ ഈ വിവാദം പൊട്ടിപ്പുറപ്പെട്ടതോടെ കനേരിയയുടെ അന്താരാഷ്ട്ര കരിയറും അവസാനിക്കുകയായിരുന്നു. ഡര്‍ഹമിനെതിരെ 2009ല്‍ നടന്ന മത്സരത്തില്‍ 12 റണ്‍സ് വഴങ്ങാനായി സഹതാരമായ വെസ്റ്റ്ഫീല്‍ഡിനെ ബുക്കികളുമായി ബന്ധപ്പെടുത്തിക്കൊടുക്കുന്നത് കനേരിയ ആയിരുന്നു. എന്നാല്‍ പിന്നീട് കനേരിയ ഇതില്‍ തനിക്ക് പങ്കിലെന്നാണ് പലയാവര്‍ത്തി പറഞ്ഞത്.

261 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ ഡാനിഷ് കനേരിയ പാക്കിസ്ഥാന്‍ സ്പിന്നര്‍മാരില്‍ ഒന്നാമനായിരുന്നു. 61 ടെസ്റ്റുകളും 19 ഏകദിനങ്ങളുമാണ് കനേരിയ 2000 മുതല്‍ 2010 വരെയുള്ള കാലത്തില്‍ കളിച്ചിട്ടുള്ളത്.

Exit mobile version