രണ്ടാം ടി20യിലും വിജയം ദക്ഷിണാഫ്രിക്കയ്ക്ക്

സിംബാബ്‍വേയ്ക്കെതിരെയുള്ള രണ്ടാം ടി20യിലും ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഡെയിന്‍ പാറ്റേര്‍സണ്‍ കളിയിലെ താരമായ മത്സരത്തില്‍ 6 വിക്കറ്റ് ജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 132/7 എന്ന സ്കോര്‍ നേടിയപ്പോള്‍ 15.4 ഓവറിലാണ് ദക്ഷിണാഫ്രിക്ക വിജയം കുറിച്ചത്.

പാറ്റേര്‍സണ്‍, ലുംഗിസാനി ഗിഡി, റോബെര്‍ട്ട് ഫ്രൈലിങ്ക് എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ 41 റണ്‍സ് നേടിയ ഷോണ്‍ വില്യംസ് ആണ് ശ്രീലങ്കന്‍ നിരയിലെ ടോപ് സ്കോറര്‍. ബ്രണ്ടന്‍ ടെയിലര്‍ 29 റണ്‍സ് നേടി.

33 റണ്‍സുമായി പുറത്താകാതെ നിന്ന ജീന്‍ പോള്‍ ഡുമിനി ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. 19 റണ്‍സുമായി ഡേവിഡ് മില്ലറാണ് വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നത്. ക്വിന്റണ്‍ ഡി കോക്ക്(26), ഹെയിന്‍റിച്ച് ക്ലാസ്സെന്‍(22) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഷോണ്‍ വില്യംസ് രണ്ടും ക്രിസ് പോഫു, ബ്രണ്ടന്‍ മാവുട്ട എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Exit mobile version