ഡേല്‍ സ്റ്റെയിന്‍ മടങ്ങിയെത്തുന്നു

- Advertisement -

ഒരു വര്‍ഷത്തോളം വരുന്ന നീണ്ട ഇടവേളയ്ക്ക് ശേഷം ഡേല്‍ സ്റ്റെയിന്‍ തിരികെ മടഛങ്ങിയെത്തുന്നു. 2016 നവംബറില്‍ ഓസ്ട്രേലിയയ്ക്കെതിരെയുള്ള പെര്‍ത്ത് ടെസ്റ്റിനിടെ പരിക്കേറ്റ ഡേല്‍ സ്റ്റെയിന്‍ ദക്ഷിണാഫ്രിക്കയില്‍ നാളെ നടക്കുന്ന സിഎസ്എ ടി20 ചാലഞ്ചില്‍ ടൈറ്റന്‍സിനായി വീണ്ടും കളത്തിലിറങ്ങുമെന്നാണ് അറിയുവാന്‍ കഴിയുന്നത്.

മത്സരത്തില്‍ അതിവേഗത്തില്‍ പന്തെറിയാനോ, അഞ്ച് വിക്കറ്റ് നേടുക എന്നതലോ അല്ല, തിരികെ വീണ്ടും കളിയിലേക്ക് മടങ്ങുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്നാണ് ടൈറ്റന്‍സിന്റെ ഔദ്യോഗിക വെബ്ബ്സൈറ്റില്‍ പ്രേക്ഷകരോട് സ്റ്റെയിന്‍ അറിയിച്ചത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്നതിനാല്‍ തന്നില്‍ ആര്‍ക്കും അമിത പ്രതീക്ഷയില്ലെന്നും അത് തനിക്ക് ഏറെ ആശ്വാസം നല്‍കുന്നു എന്നും സ്റ്റെയിന്‍ വ്യക്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement