മൂവര്‍ സംഘത്തെക്കുറിച്ചോര്‍ത്ത് ദിവസവും വിഷമിക്കാറുണ്ട്: ലേമാന്‍

- Advertisement -

ഓസ്ട്രേലിയയുടെ കളങ്കിതരായ മൂവര്‍ സംഘത്തെക്കുറിച്ച് താന്‍ ദിനം പ്രതി വിഷമിക്കാറുണ്ടെന്ന് വ്യക്തമാക്കി അവരുടെ മുന്‍ കോച്ച് ഡാരെന്‍ ലേമാന്‍. മൂവരും മികച്ച താരങ്ങളാണ്. അവരോടൊപ്പം ഞാന്‍ കാലങ്ങളോളം ചേര്‍ന്ന് പ്രവര്‍ത്തിച്ചതാണ്. അവരെല്ലാം തിരിച്ചുവരവ് നടത്തി വീണ്ടും ഓസ്ട്രേലിയയ്ക്കായി കളിക്കുമെന്നാണ് താന്‍ കരുതുന്നത്.

ഓസ്ട്രേലിയന്‍ ക്രിക്കറ്റാണ് തനിക്ക് ഏറെ പ്രധാനം അതിനാല്‍ തന്നെ ഇവരെല്ലാം തിരികെ വന്ന് വേണ്ടത്ര ബഹുമാനം തിരികെ നേടുമെന്നും ഇവരുടെ സാന്നിധ്യം ഓസ്ട്രേലിയയ്ക്ക് ശക്തി പകരട്ടെ എന്നുമാണ് തന്റെ പ്രതീക്ഷയെന്ന് ലേമാന്‍ പറഞ്ഞു. പുതിയ ഓസ്ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ മൂവരുടെയും തിരിച്ചുവരവിനു സാധ്യതയുണ്ടെന്ന് പറഞ്ഞതിലും ഡാരെന്‍ ലേമാന്‍ ആഹ്ലാദം പ്രകടിപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement