മാര്‍ക്രവും മടങ്ങി, മൂന്ന് വിക്കറ്റ് നഷ്ടമായി ദക്ഷിണാഫ്രിക്ക

- Advertisement -

ഡര്‍ബന്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി ദക്ഷിണാഫ്രിക്ക. ഓസ്ട്രേലിയയുടെ 351 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക 27/0 എന്ന നിലയില്‍ നിന്ന് നഥാന്‍ ലയണിന്റെ ആദ്യ ഓവറില്‍ തന്നെ 2 വിക്കറ്റുകള്‍ നഷ്ടമായി 27/2 എന്ന നിലയില്‍ പ്രതിരോധത്തിലായിരുന്നു. പിന്നീട് എയ്ഡന്‍ മാര്‍ക്രം-എബി ഡി വില്ലിയേഴ്സ് കൂട്ടുകെട്ട് ടീമിനെ കരകയറ്റുമെന്ന പ്രതീതി ജനിപ്പിച്ചുവെങ്കുലം ചായയ്ക്ക് തൊട്ട് മുമ്പ് മാര്‍ക്രത്തിനെ(32) പുറത്താക്കി പാറ്റ് കമ്മിന്‍സ് ഓസ്ട്രേലിയയ്ക്ക് മൂന്നാമത്തെ വിക്കറ്റ് നേട്ടം നല്‍കി.

16 റണ്‍സ് നേടിയ എബി ഡി വില്ലിയേഴ്സ് ആണ് ക്രീസില്‍. 18.5 ഓവര്‍ നേരിട്ട ദക്ഷിണാഫ്രിക്ക 55/3 എന്ന നിലയില്‍ 296 റണ്‍സ് പിന്നിലായാണ് നില്‍ക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement