Picsart 23 02 08 16 56 10 760

“ഹോം ടീം വിജയിക്കാൻ പിച്ച് ഒരുക്കുന്നത് സ്വാഭാവികം ഇത് ഒരു വെല്ലുവിളി ആയി എടുക്കുന്നു”

ഇന്ത്യ എങ്ങനെ പിച്ച് ഒരുക്കുന്നതിൽ തങ്ങൾക്ക് ആശങ്ക ഇല്ല എന്ന് പാറ്റ് കമ്മിൻസ്.നാഗ്പൂരിൽ നാളെ ആദ്യ ടെസ്റ്റ് ആരംഭിക്കാൻ ഇരിക്കുകയാണ്. ഇന്ത്യ സ്പിന്നിന് അനുകൂലമായി പിച്ച് ആണ് ഒരുക്കുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ അത് എവേ മത്സരങ്ങളിൽ സ്വാഭാവികമാണ് എന്നുൻ എവേ മത്സരങ്ങൾ കളിക്കുമ്പോൾ എന്നും ഉണ്ടാകുന്ന വെല്ലുവിളിയുടെ ഭാഗമാണെന്നും കമ്മിൻസ് പറഞ്ഞു.

ഹോം ടീമുകൾക്ക് സ്വന്തം തട്ടകത്തിൽ ജയിക്കണം എന്നുണ്ടാകും. ഓസ്‌ട്രേലിയയിൽ, ഞങ്ങൾക്ക് സാധാരണയായി പേസും ബൗൺസും ലഭിക്കുന്നത് കൊണ്ട് ഞങ്ങൾ ഭാഗ്യവാന്മാരാണ്. ഞങ്ങൾക്ക് അങ്ങനെ ൽഇത് ഭയങ്കരമായ കാര്യമാണെന്ന് ഞാൻ കരുതുന്നില്ല. സാഹചര്യങ്ങൾ അവർക്കായി ഇഷ്‌ടാനുസൃതമായി നിർമ്മിച്ചതാണെന്നത് ഈ പരമ്പര കൂടുതൽ കഠിനമാക്കുമെന്നും കമ്മിൻസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Exit mobile version