Site icon Fanport

ഇന്ത്യയെ സഹായിക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയയും രംഗത്ത്

കോവിഡ് കാരണം ഇന്ത്യൻ ജനത കഷ്ടപ്പെടുന്ന അവസരത്തിൽ സഹായ ഹസ്തവുമായി ക്രിക്കറ്റ് ഓസ്ട്രേലിയയും എത്തിയിരിക്കുകയാണ്. 50000 ഡോളർ ആണ് ക്രിക്കറ്റ് ഓസ്ട്രേലിയ UNICEFലൂടെ ഇന്ത്യക്കായി സംഭാവന ചെയ്തത്. ഒപ്പം UNICEF വഴി ഓസ്ട്രേലിയൻ ജനതയോട് ഇന്ത്യക്കായി സംഭാവനകൾ നൽകാനും ക്രിക്കറ്റ് ഓസ്ട്രേലിയ അഭ്യർത്ഥിച്ചു. ഓസ്ട്രേലിയയും ഇന്ത്യയും ക്രിക്കറ്റ് ലോകത്ത് വലിയ ബന്ധമാണ് ഉള്ളത്. ഇന്ത്യയിലെ അവസ്ഥയിൽ സങ്കടം ഉണ്ടെന്നും ഇപ്പൊൾ ഇന്ത്യയെ സഹായിക്കേണ്ട സമയമാണെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ സി ഇ ഒ നിക് ഹോക്ലി പറഞ്ഞു.

നേരത്തെ ഓസ്ട്രേലിയൻ ബൗളർ പാറ്റ് കമ്മിൻസും മുൻ ഓസ്ട്രേലിയൻ താരം ബ്രെറ്റ് ലീയും സഹായഹസ്തവുമായി എത്തിയിരുന്നു. ഓക്സിജൻ വാങ്ങാനായി ഒരു ക്രിപ്റ്റോ കോയിൻ ആയിരുന്നു ബ്രെറ്റ് ലീ നൽകിയത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 50000 ഡോളറാണ് കമ്മിൻസ് സംഭാവന ചെയ്തിരുന്നത്.

Exit mobile version