വാര്‍ണറുടെ പെരുമാറ്റം ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷിക്കും

- Advertisement -

ഡേവിഡ് വാര്‍ണറും ക്വിന്റണ്‍ ഡിക്കോക്കും തമ്മിലുള്ള വാക്കേറ്റം അന്വേഷിക്കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ഒരുങ്ങുന്നു. ഡര്‍ബന്‍ ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിവസത്തെ ചായ ഇടവേളയ്ക്കായി ടീമുകള്‍ പിരിഞ്ഞപ്പോളാണ് സംഭവം ഉണ്ടായത്. നേരത്തെ ആദ്യ സെഷനില്‍ എബി ഡി വില്ലിയേഴ്സ് റണ്‍ഔട്ട് ആയപ്പോള്‍ വാര്‍ണര്‍ അമിതമായ ആഘോഷ പ്രകടനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. പിന്നീടാണ് ഒരു ദക്ഷിണാഫ്രിക്കന്‍ മാധ്യമം പുറത്ത് വിട്ട സിസിടിവി ഫുട്ടേജില്‍ വാര്‍ണറും ഡിക്കോക്കും വാക്കേറ്റത്തില്‍ ഏര്‍പ്പെടുന്നതായി കാണപ്പെട്ടത്.

ഉസ്മാന്‍ ഖ്വാജ ഇടപെട്ടാണ് വാര്‍ണറെ തടയുന്നതായി കണ്ടത്. പിന്നീട് ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് വാര്‍ണറെ പിടിച്ചു വലിച്ച് കൊണ്ടുപോകുകയായിരുന്നു. ഈ വിഡിയോ ഫുട്ടേജ് വന്നതാണ് സംഭവം അന്വേഷിക്കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിക്കുവാന്‍ കാരണം. എബി റണ്‍ഔട്ട് ആയ ശേഷം മറുവശത്തുണ്ടായിരുന്ന ബാറ്റ്സ്മാന്‍ എയ്ഡന്‍ മാര്‍ക്രത്തെയും വാര്‍ണര്‍ അസഭ്യം പറയുകയുണ്ടായി.

റണ്‍ഔട്ട് ആയ എബിയുടെ ശരീരത്തില്‍ കൊള്ളുന്ന തരത്തില്‍ പന്ത് ഇട്ട നഥാന്‍ ലയണിന്റെ പ്രവൃത്തിയും ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. അത് കൂടാതെ മിച്ചല്‍ സ്റ്റാര്‍ക്കും എയ്ഡന്‍ മാര്‍ക്രവും പലവട്ടം വാക്കേറ്റത്തില്‍ കളിക്കിടെ ഏര്‍പ്പെടുകയുണ്ടായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement