ഓസ്ട്രേലിയന്‍ ക്രിക്കറ്റിലിനി എല്ലാം പഴയ പോലെ

- Advertisement -

നീണ്ട നാളത്തെ പ്രതിഷേധങ്ങള്‍ക്കും ബഹിഷ്കരണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ സമവായം. പുതിയ കരാര്‍ പ്രകാരം താരങ്ങള്‍ക്ക് അംഗീകൃത വരുമാനത്തിന്റെ 30% വരെ ലഭിക്കും. ഇതിനെത്തുടര്‍ന്ന് വരാനിരിക്കുന്ന ബംഗ്ലാദേശ്, ഇന്ത്യ, ആഷസ് പരമ്പരകള്‍ എല്ലാം പഴയ പടി തന്നെ നടക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. ഇന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് ജെയിംസ് സതര്‍ലണ്ട്, ഓസ്ട്രേലിയന്‍ താരങ്ങളുടെ പ്രതിനിധിയായ അലിസ്റ്റര്‍ നിക്കോള്‍സണ്‍ എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. ഇതു പ്രകാരം ഓസ്ട്രേലിയന്‍ വനിതകള്‍ക്ക് ചരിത്രത്തിലെ തന്നെ ഉയര്‍ന്ന തുകയാവും ഇനി ലഭിക്കുക.

നേരത്തെ ജൂണ്‍ 30നു മുമ്പ് ഈ വിഷയത്തില്‍ ഒരു തീരുമാനത്തിലെത്തുവാന്‍ ഇരു കൂട്ടര്‍ക്കും കഴിയാതെ പോയതിനാല്‍ ഓസ്ട്രേലിയ എ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ഉപേക്ഷിച്ചിരുന്നു. ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ എ ടീമുകള്‍ പങ്കെടുക്കുന്ന പരമ്പരയില്‍ ഓസ്ട്രേലിയയ്ക്ക് പകരം അഫ്ഗാനിസ്ഥാന്‍ എ ടീമാണ് പകരക്കാരായി എത്തിയത്. അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നതിനാല്‍ 230 ഓസ്ട്രേലിയന്‍ താരങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ തൊഴില്‍രഹിതരായി മാറുകയായിരുന്നു.

കരാര്‍ പ്രകാരം പുരുഷ, വനിത താരങ്ങള്‍ക്ക് തുല്യമായ തരത്തിലാവും പുതിയ റവന്യൂ ഷെയറിംഗ് മോഡല്‍ വിഭാവന ചെയ്യുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement