ഞങ്ങള്‍ക്ക് വിക്കറ്റ് ലഭിക്കുന്നതിനു കാരണക്കാര്‍ ഭുവനേശ്വറും ബുംറയും: ചഹാല്‍

കുല്‍ദീപ് യാദവ്-യൂസുവേന്ദ്ര ചഹാല്‍ കൂട്ടുകെട്ടാണ് ഏറെ നാളായി ഇന്ത്യയെ പല ഏകദിന ടി20 മത്സരങ്ങളില്‍ വിക്കറ്റുകള്‍ നേടി വിജയത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം നിറവേറ്റി വരുന്നത്. ഇരുവരും തങ്ങളുടെ ഉഗ്രരൂപം കൈക്കൊള്ളുന്ന മത്സരങ്ങളില്‍ എതിര്‍ടീം നിഷ്പ്രഭമാവുക പതിവാണ്. ദക്ഷിണാഫ്രിക്കയിലും വിജയം കുറിച്ച ഇന്ത്യന്‍ പരിമിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ വിജയത്തിനു പിന്നിലെ കരുത്തരായ കൂട്ടുകെട്ട് ഈ രണ്ട് സ്പിന്നര്‍മാരായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് വിക്കറ്റ് ലഭിക്കുന്നതിന്റെ ക്രെഡിറ്റ് ടീമിലെ പേസ് ബൗളര്‍മാര്‍ക്ക് നല്‍കുകയാണ് ചഹാല്‍.

ന്യൂ ബോള്‍ ബൗളര്‍മാരുടെ ശ്രമഫലമായാണ് തങ്ങള്‍ക്ക് വിക്കറ്റുകള്‍ ലഭിക്കുന്നതെന്നാണ് ചഹാല്‍ പറഞ്ഞത്. അവര്‍ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദമാണ് ബാറ്റ്സ്മാന്മാര്‍ക്ക് ഞങ്ങളെ കടന്നാക്രമിക്കുവാന്‍ പ്രേരിപ്പിക്കുന്നത്. അത് വിക്കറ്റുകള്‍ ലഭിക്കുന്നതിനു കാരണമാകുന്നു. യഥാര്‍ത്ഥത്തില്‍ ഭുവിയും ബുംറയുമാണ് ഈ വിക്കറ്റുകള്‍ ഞങ്ങള്‍ക്ക് നേടിത്തരുവാന്‍ കാരണമാകുന്നത്.

തങ്ങളുടെ മികവ് മൂലം രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്ന ഇന്ത്യയുടെ മുന്‍ നിര സ്പിന്നര്‍മാരെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് ദീര്‍ഘനാളായി കുല്‍ദീപും ചഹാലും പുറത്തിരുത്തിയിരിക്കുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇന്ത്യൻ അണ്ടർ 16 ടീമിന് രണ്ടാം ജയം
Next articleപയ്യന്നൂർ ഡി വൈ എഫ് ഐ സെവൻസിന് നാളെ തുടക്കം