ആധികാരിക പ്രകടനവുമായി സൂക്ക്സ് ഫൈനലിലേക്ക്

സെമി ഫൈനലില്‍ ബാറ്റിംഗ് നിര കൈവിട്ടപ്പോള്‍ നാണംകെട്ട തോല്‍വിയേറ്റ് വാങ്ങി ഗയാന ആമസോണ്‍ വാരിയേഴ്സ്. കരീബിയന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത ഗയാന വെറും 55 റണ്‍സിന് 13.4 ഓവറില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. ചന്ദ്രപോള്‍ ഹേംരാജ് 25 റണ്‍സ് നേടിയപ്പോള്‍ നിക്കോളസ് പൂരനും ക്രിസ് ഗ്രീനും മാത്രമാണ് രണ്ടക്കത്തിലേക്ക് കടന്ന മറ്റു താരങ്ങള്‍. ഇരുവരും 11 റണ്‍സാണ് നേടിയത്. മാര്‍ക്ക് ദേയാല്‍, സ്കോട്ട് കുജ്ജെലിന്‍, റോസ്ടണ്‍ ചേസ്, സഹീര്‍ ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

4.3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെയാണ് 56 റണ്‍സ് നേടി സൂക്ക്സ് വിജയം കുറിച്ചത്. റഖീം കോണ്‍വാല്‍ 17 പന്തില്‍ നിന്ന് 32 റണ്‍സും മാര്‍ക്ക് ദേയാല്‍ 19 റണ്‍സുമാണ് നേടിയത്. തന്റെ ഒരോവറില്‍ രണ്ട് റണ്‍സ് മാത്രം വിട്ട് നല്‍കി രണ്ട് വിക്കറ്റ് നേടിയ മാര്‍ക്ക് ദേയാല്‍ ആണ് കളിയിലെ താരം.

ഫൈനലില്‍ ടൂര്‍ണ്ണമെന്റില്‍ പരാജയം അറിയാത്ത ഏക ടീമായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് ആണ് സെയിന്റ് ലൂസിയ സൂക്ക്സിന്റെ എതിരാളികള്‍.

Previous articleറഷ്യൻ സഖ്യത്തെ വീഴ്‌ത്തി ജർമ്മൻ-റഷ്യൻ സഖ്യം യു.എസ് ഓപ്പൺ ഫൈനലിൽ
Next articleമുൻ ബാഴ്സലോണ അക്കാദമി താരം ഹൈദരാബാദ് എഫ് സിയിൽ