സൂക്ക്സിന്റെ പേര് മാറ്റി, ഇനി സെയിന്റ് ലൂസിയ കിംഗ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ സെയിന്റ് ലൂസിയ സൂക്ക്സിന്റെ പേര് മാറ്റി. ഐപിഎലിലെ കിംഗ്സ് ഇലവന്‍ ഫ്രാഞ്ചൈസിയുടെ ഉടമസ്ഥതയിലള്ള ടീമിനെ ഇനി സെയിന്റ് ലൂസിയ കിംഗ്സ് എന്നാണ് അറിയപ്പെടുക.

രണ്ട് ബ്രാന്‍ഡുകളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുവാന്‍ വേണ്ടിയുള്ള സഹകരണത്തിന്റെ ഭാഗമായാണ് ഈ നീക്കം. KPH Dream Cricket Private Limited ആണ് ഈ രണ്ട് ഗ്രൂപ്പുകളുടെയും ഉടമസ്ഥര്‍.

 

Previous articleസമരത്തിന് ഒരുങ്ങി ഹാരി കെയ്ൻ, പരിശീലനത്തിന് ഇറങ്ങിയില്ല
Next article3000 മീറ്റർ സ്റ്റീപ്പിൽചേസിൽ കെനിയൻ ആധിപത്യത്തിന് അന്ത്യം കുറിച്ചു മൊറോക്കൻ താരം