ഷാനണ്‍ ഗബ്രിയേലിനെ സ്വന്തമാക്കി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്

- Advertisement -

മികച്ച ഫോമില്‍ പന്തെറിയുന്ന ഷാനണ്‍ ഗബ്രിയേലിനെ സ്വന്തമാക്കി സിപിഎല്‍ ഫ്രാഞ്ചൈസിയായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ദക്ഷിണാഫ്രിക്കന്‍ താരം ജൂനിയര്‍ ഡാലയ്ക്ക് പകരമാണ് ഗബ്രിയേല്‍ ടീമിലെത്തുന്നത്. ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ മികച്ച ഫോമില്‍ കളിച്ച താരമാണ് ഷാനണ്‍ ഗബ്രിയേല്‍. 2014ല്‍ ഫ്രാഞ്ചൈസിയ്ക്ക് വേണ്ടി താരം ജഴ്സി അണിഞ്ഞിട്ടുണ്ട്. താരത്തെ ടീമിലേക്ക് എത്തിക്കാനായതില്‍ സന്തോഷമുണ്ടെന്നാണ് ടീമിന്റെ ഡയറക്ടര്‍ വെങ്കി മൈസൂര്‍ അഭിപ്രായപ്പെട്ടത്.

ദക്ഷിണാഫ്രിക്കയുടെ ശ്രീലങ്കന്‍ പര്യടനത്തിനായി പോകേണ്ടി വന്നതിനാലാണ് ജൂനിയര്‍ ഡാലയുടെ സേവനം ടീമിനു നഷ്ടമായത്. ഓഗസ്റ്റ് 8നാണ് ഈ വര്‍ഷത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement