സൊഹൈല്‍ തന്‍വീര്‍ തിളങ്ങി ബാറ്റ് കൊണ്ട്, ഗയാനയക്ക് ജയം

ബാറ്റ്സ്മാന്മാര്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ മത്സരത്തില്‍ ഓപ്പണിംഗ് ഇറങ്ങി മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കി ഒരു ബൗളര്‍. സൊഹൈല്‍ തന്‍വീര്‍ തന്റെ ബാറ്റിംഗ് പാടവം കൊണ്ട് മാന്‍ ഓഫ് ദി മാച്ച് സ്വന്തമാക്കിയ മത്സരത്തില്‍ ഗയാന ആമസോണ്‍ വാരിയേഴ്സിനു സെയിന്റ് ലൂസിയ സ്റ്റാര്‍സിനെതിരെ 7 വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത സ്റ്റാര്‍സ് 20 ഓവറില്‍ 7 വിക്കറ്റ് 100 റണ്‍സ് മാത്രമാണ് നേടിയത്. ലക്ഷ്യം14.4 ഓവറില്‍ ഗയാന സ്വന്തമാക്കി.

ഡാരന്‍ സാമിയെ മാറ്റി ഷെയിന്‍ വാട്സണ്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തുവെങ്കിലും ജയം എന്നത് വിദൂര സ്വപ്നമായിത്തന്നെ നിലനില്‍ക്കുകയാണ് സ്റ്റാര്‍സിനെ സംബന്ധിച്ച്. ആദ്യ ഓവറുകളില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായ സ്റ്റാര്‍സ് പിന്നീട് മത്സരത്തില്‍ കരകയറാനാകാതെ ബുദ്ധിമുട്ടുകയായിരുന്നു. റിയാദ് എമ്റിറ്റ്, റഷീദ് ഖാന്‍ എന്നിവര്‍ ഗയാനയ്ക്കായി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സ്റ്റാര്‍സിന്റെ ടോപ് സ്കോറര്‍ ജെസ്സി റൈഡര്‍ ആയിരുന്നു(29), ടീമിലെ രണ്ടാമത്തെ മികച്ച സ്കോര്‍ മുന്‍ നായകന്‍ സാമി(19) ആയിരുന്നു നേടിയത്.

101 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ ഗയാനയ്ക്ക് ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ചാഡ്വിക് വാള്‍ട്ടണെ നഷ്ടമായെങ്കിലും ഓപ്പണര്‍ ആയി സ്ഥാനക്കയറ്റം ലഭിച്ച സൊഹൈല്‍ തന്‍വീര്‍(38) മൂന്നാം വിക്കറ്റില്‍ ജേസണ്‍ മുഹമ്മദുമായി ചേര്‍ന്ന് ടീമിനെ മികച്ച നിലയിലേക്ക് എത്തിക്കുകയായിരുന്നു. വിജയ സമയത്ത് ജേസണ്‍ 42 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലൂക്ക് ഷോ പരിക്കിൽ നിന്ന് തിരിച്ചെത്തി, മാഞ്ചസ്റ്ററിന് നല്ല വാർത്ത
Next articleനാറ്റ്‍വെസ്റ്റ് ടി20, ഹാംഷെയറിനു ആദ്യ സെമി ഉറപ്പാക്കി അഫ്രീദി