CPL

ആഡം സംപയ്ക്ക് പകരം ഇഷ് സോധി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയന്‍ താരം ആഡം സംപയ്ക്ക് പകരം ഇഷ് സോധിയുമായി കരാര്‍ ഒപ്പിട്ട് ജമൈക്ക തല്ലാവാസ്. ഓസ്ട്രേലിയന്‍ പ്രാദേശിക ക്രിക്കറ്റില്‍ കളിക്കുന്നതിനായി സംപ നാട്ടിലേക്ക് മടങ്ങിയ ഒഴിവിലേക്കാണ് ന്യൂസിലാണ്ട് താരത്തിനെ ടീമിലേക്ക് തല്ലാവാസ് എത്തിക്കുന്നത്. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ 9 വിക്കറ്റുകളാണ് സംപ സ്വന്തമാക്കിയിട്ടുള്ളത്. ജമൈക്ക തല്ലാവാസ് ഈ സീസണ്‍ കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ പ്ലേ ഓഫുകളിലേക്ക് നേരത്തെ തന്നെ യോഗ്യത നേടിയിട്ടുണ്ട്.

അതേ സമയം സോധി ടി20 ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സ്ഥിരം സാന്നിധ്യമാണ്. രാജസ്ഥാന്‍ റോയല്‍സ്, അഡിലെയ്‍ഡ് സ്ട്രൈക്കേഴ്സ് എന്നിവര്‍ക്ക് പുറമേ താരം നോര്‍ത്തേണ്‍ ഡിസ്ട്രിക്ട്സ്, നോട്ടിംഗാംഷയര്‍ എന്നിവരെയും പ്രതിനിധാനം ചെയ്യുന്നുണ്ട്.

ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന ടി20 ബ്ലാസ്റ്റില്‍ നോട്ടിംഗാംഷയറിനു വേണ്ടി 15 മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റാണ് സോധി നേടിയിട്ടുള്ളത്. കൗണ്ടി ടീമിനെ ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിക്കുവാനും താരത്തിനു സാധിച്ചു.