തല്ലാാസിനെതിരെ 11 റണ്‍സ് വിജയവുമായി സൂക്ക്സ്, ഇനി സെമി പോരാട്ടം

കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ലീഗ് ഘട്ടം അവസാനിച്ചപ്പോള്‍ ഇന്നലെ ലീഗിലെ അവസാന മത്സരത്തില്‍ ജമൈക്ക തല്ലാവാസിനെതിരെ വിജയം കരസ്ഥമാക്കി സെയിന്റ് ലൂസിയ സൂക്ക്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൂക്ക്സ് 6 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് നേടിയപ്പോള്‍ തല്ലാവാസിന് 20 ഓവറില്‍ നിന്ന് 134/9 എന്ന സ്കോറെ നേടാനായുള്ളു.

റഖീം കോണ്‍വാല്‍, റോസ്ടണ്‍ ചേസ് എന്നിവര്‍ നേടിയ 32 റണ്‍സിനൊപ്പം നജീബുള്ള സദ്രാന്‍ 35 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോളാണ് സൂക്ക്സ് 145 റണ്‍സിലേക്ക് എത്തിയത്. ജമൈക്കയ്ക്ക് വേണ്ടി മുജീബ് രണ്ട് വിക്കറ്റ് നേടി.

ഗ്ലെന്‍ ഫിലിപ്പ്സ് തല്ലാവാസ് നിരയില്‍ 49 റണ്‍സുമായി ടോപ് സ്കോറര്‍ ആയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് റണ്‍സ് വരാതിരുന്നത് ടീമിന് തിരിച്ചടിയായി. ജെര്‍മൈന്‍ ബ്ലാക്ക്വുഡ്, നിക്കോളസ് കിര്‍ട്ടണ്‍ എന്നിവര്‍ 25 വീതം റണ്‍സ് നേടിയെങ്കിലും തുടരെ വിക്കറ്റുകള്‍ വീഴ്ത്തി സൂക്ക്സ് ബൗളര്‍മാര്‍ സൃഷ്ടിച്ച സമ്മര്‍ദ്ദത്തില്‍ തല്ലാവാസിന് കാലിടറുകയായിരുന്നു.

ജാവെല്ലേ ഗ്ലെന്‍, സഹീര്‍ ഖാന്‍ എന്നിവര്‍ മൂന്നും കെസ്രിക് വില്യംസ് രണ്ടും വിക്കറ്റ് നേടി സൂക്ക്സ് ബൗളര്‍മാരില്‍ തിളങ്ങി.