സ്മിത്തിനു പരിക്ക്, കരീബീയിന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് നേരത്തെ മടക്കം

@CPL

പരിക്കേറ്റതിനെത്തുടര്‍ന്ന് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് നേരത്തെ മടങ്ങും. ബാര്‍ബഡോസ് ട്രിഡന്റ്സ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ ആണ് തന്റെ സഹതാരത്തിന്റെ അഭാവത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഇന്നലെ ലൂസിയ സ്റ്റാര്‍സുമായുള്ള മത്സരത്തിന്റെ ടോസിന്റെ സമയത്താണ് സ്മിത്തിന്റെ പരിക്കിനെക്കുറിച്ച് ഹോല്‍ഡര്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

ഷാക്കിബ് അല്‍ ഹസനു പകരമാണ് സ്റ്റീവ് സ്മിത്ത് ബാര്‍ബഡോസ് നിരയിലേക്ക് എത്തിയത്. 185 റണ്‍സും മൂന്ന് വിക്കറ്റുമാണ് ടൂര്‍ണ്ണമെന്റില്‍ ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളില്‍ നിന്ന് താരം സ്വന്തമാക്കിയിട്ടുള്ളത്.