സെയിന്റ് ലൂസിയ സ്റ്റാര്‍സിനെ പുറത്താക്കി കരീബിയന്‍ പ്രീമിയര്‍ ലീഗ് അധികാരികള്‍

- Advertisement -

കരീബിയന്‍ പ്രീമിയര്‍ ലീഗ് 2019ല്‍ സെയിന്റ് ലൂസിയ സ്റ്റാര്‍സ് പങ്കെടുക്കില്ല. ടീമിന്റെ നടത്തിപ്പുകാരായ റോയല്‍ സ്പോര്‍ട്സ് ക്ലബ്ബുമായുള്ള കരാര്‍ സിപിഎല്‍ ലിമിറ്റഡ് റദ്ദാക്കിയതോടെയാണ് ഇത്. സെപ്റ്റംബര്‍ 4ന് ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഇി റോയല്‍ സ്പോര്‍ട്സ് ക്ലബ്ബിന് ഒരു ഫ്രാഞ്ചൈസിയുടെയും നടത്തിപ്പവകാശം നേടുവാന്‍ സാധ്യമാകില്ല. സെയിന്റ് ലൂസിയ അടിസ്ഥാനമാക്കി പുതിയ ഫ്രാഞ്ചൈസിയ്ക്കായുള്ള നടപടികള്‍ ടൂര്‍ണ്ണമെന്റ് അധികൃതര്‍ ആരംഭിച്ചിട്ടുണ്ടെന്നും അറിയുന്നു.

ഡാരെന്‍ സാമി നയിക്കുന്ന ടീമിന് ഇതുവരെ കിരീടം നേടുവാന്‍ സാധിച്ചിട്ടില്ല. 2013 മുതല്‍ ടൂര്‍ണ്ണമെന്റിന്റെ ഭാഗമായിരുന്ന ടീം ആദ്യ കാലത്ത് സെയിന്റ് ലൂസിയ സൗക്സ് എന്നാണ് അറിഞ്ഞിരുന്നത്. 2017ലാണ് ടീമിന്റെ പേര് സെയിന്റ് ലൂസിയ സ്റ്റാര്‍സ് എന്നാക്കി മാറ്റിയത്.

Advertisement