സ്മിത്ത് കരീബിയന്‍ പ്രീമിയര്‍ ലീഗിലേക്ക്

സ്റ്റീവ് സ്മിത്ത് 2018 കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ബാര്‍ബഡോസ് ട്രിഡന്റ്സിനു വേണ്ടി കളിക്കും .2013ല്‍ ആണ് സ്മിത്ത് ഇതിനു മുമ്പ് ലീഗില്‍ കളിച്ചിട്ടുള്ളത്. അന്ന് ആന്റിഗ്വ ഹോക്ക്ബില്‍സിനു വേണ്ടി കളിച്ച താരം ഇപ്പോള്‍ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരികെ കരീബിയന്‍ പ്രീമിയര്‍ ലീഗിലേക്ക് എത്തുന്നത്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന താരം ഗ്ലോബല്‍ ടി20 കാന‍ഡയില്‍ പങ്കെടുത്തിരുന്നു.

ടൊറോണ്ടോ നാഷണല്‍സിനു വേണ്ടിയാണ് താരം കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചത്. നേരത്തെ സെയിന്റ് ലൂസിയ സ്റ്റാര്‍സ് ഡേവിഡ് വാര്‍ണര്‍ തങ്ങള്‍ക്കായി കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റം കുറിയ്ക്കുമെന്ന് അറിയിച്ചിരുന്നു. ഡാര്‍സി ഷോര്‍ട്ടിനു പകരമാണ് വാര്‍ണര്‍ ടീമിലെത്തിയത്.

അതേ സമയം ഈ താരങ്ങളെ ബിഗ് ബാഷ് ലീഗില്‍ പങ്കെടുപ്പിക്കില്ലെന്ന് അധികാരികള്‍ അറിയിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial