
കരീബിയന്‍ പ്രീമിയര്‍ ലീഗിലെ സെയിന്റ് ലൂസിയ സ്റ്റാര്‍സ് ടൂര്‍ണ്ണമെന്റിന്റെ പാതിവഴിയില്‍ തങ്ങളുടെ ക്യാപ്റ്റനെ മാറ്റിയിരിക്കുന്നു. ടീമിനെ ഇതുവരെ നയിച്ച ഡാരന്‍ സാമിയെ മാറ്റി ഓസ്ട്രേലിയക്കാരന് ഷെയിന്‍ വാട്സണെ ആണ് പുതിയ ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്. മര്‍ലന്‍ സാമുവല്‍സിനെ ഉപനായകനായും ടീം നിയമിച്ചിട്ടുണ്ട്.
ടൂര്‍ണ്ണമെന്റില്‍ ഇതുവരെ 6 തോല്‍വികളാണ് സ്റ്റാര്‍സ് നേരിട്ടത്. ഒരു മത്സരം പോലും വിജയിക്കാന്‍ കഴിയാതെ പോയ ടീമിനെ വിജയ വഴിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ മാറ്റം. 2018 സീസണിലേക്കുള്ള ഒരു തീരുമാനം കൂടിയാണ് ഇതെന്നാണ് ഫ്രാഞ്ചൈസി പുറത്തിറക്കിയ വാര്‍ത്താകുറപ്പില്‍ അറിയിച്ചിരിക്കുന്നത്.
ക്യാപ്റ്റന്‍സി മാത്രമേ മാറ്റിയിട്ടുള്ളുവെന്നും ഡാരന്‍ സാമി ടീമിന്റെ ഭാഗമായി തന്നെ തുടരുമെന്നും ടീമിന്റെ ഉടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്. വിജയത്തിലേക്ക് ടീമിനെ നയിക്കാനായില്ലെങ്കിലും പലപ്പോഴും ടൂര്‍ണ്ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ ഡാരന്‍ സാമിക്കായിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial